Connect with us

National

മനുഷ്യക്കടത്തിന് സാധ്യത; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ബി എസ് എഫ്

Published

|

Last Updated

കൊല്‍ക്കത്ത| ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ബി എസ് എഫ്. അതിര്‍ത്തിയിലെ 4,096 കിലോമീറ്റര്‍ പ്രദേശത്ത് സൈന്യം ജാഗരൂകരായിരിക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്ത് നടത്തുന്നതെന്ന് ബി എസ് എഫ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ച് ബംഗ്ലാദേശ് പൗരന്‍മാരെ അതിര്‍ത്തിയില്‍ അറസ്റ്റ് ചെയ്തിരുന്നു. പെട്രാപോള അതിര്‍ത്തി വഴി റെയില്‍വേ വാഗണില്‍ കടക്കാന്‍ ശ്രമിച്ചവരെയാണ് പിടികൂടിയത്. 12-25നും ഇടയില്‍ പ്രായമഉള്ളവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മനുഷ്യക്കടത്തിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്താന്‍ നോക്കിയതെന്നും അവര്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന് ശേഷം അതിര്‍ത്തി വഴി നിയമവിരുദ്ധമായി മനുഷ്യക്കടത്ത് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബി എസ് എഫ് അധികൃതര്‍ പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനായി അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡിനെ വിവരമറയിച്ചിട്ടുണ്ടെന്നും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടട്ടുണ്ടെന്നും ബി എസ് എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest