Connect with us

National

മുംബൈയില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

Published

|

Last Updated

മുംബൈ| തുടര്‍ച്ചയായ മൂന്നാം ദിവസവും മുംബൈയില്‍ കനത്ത മഴ തുടരുന്നു. താനെ, മുംബൈ, കൊങ്കണ്‍ മഹാരാഷട്രയുടെ മറ്റ് ഭാഗങ്ങളിലുമാണ് മഴ തുടരുന്നത്.

പ്രധാനനഗരിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത 24 മണിക്കൂറുന്നുള്ളില്‍ ഒറ്റപെട്ട പ്രദേശങ്ങളിലും നഗരങ്ങളിലും കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

മധ്യമുംബൈയിലെ ഹിന്ദ്മത, കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ചമ്പൂര്‍ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.  ദക്ഷിണ മുംബൈയിലെ കൊളാബയില്‍ 129.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest