National
പുല്‍വാമയില്‍ സ്‌ഫോടകവസ്തു പൊട്ടിതെറിച്ച് സി ആര്‍ പി എഫ് ജവാന് പരുക്ക്

ശ്രീനഗര്‍| ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ സ്‌ഫോടകവസ്തു പൊട്ടിതെറിച്ച് സി ആര്‍ പി എഫ് ജവാന് പരുക്കേറ്റു.
ഇന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുല്‍വാമയിലെ ഗോംഗു പ്രദേശത്ത് കൂടി കടന്ന് പോകുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്‌ഫോടനത്തില്‍ സി ആര്‍ പി എഫ് ജവാന്റെ കൈയിക്കാണ് പരുക്കേറ്റതെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് സൈന്യം കുറച്ച് സമയം സ്ഥലത്ത് വെടിവെപ്പ് നടത്തിയതായും പോലീസ് അറിയിച്ചു.
---- facebook comment plugin here -----