Connect with us

Kerala

സഊദിയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്നയാള്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

Published

|

Last Updated

കാളികാവ് (മലപ്പുറം) | റിയാദില്‍ നിന്നെത്തി ക്വാറന്റൈനിലായിരുന്ന വയോധികന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. മാളിയേക്കലിലെ മൂക്കുമ്മല്‍ മുഹമ്മദ് ഹാജി (82) ആണ് മരിച്ചത്. പുല്ലങ്കോട് എസ്‌റ്റേറ്റിലെ സൂപ്പര്‍ വൈസറായി വിരമിച്ചയാളാണ്. ഐ എന്‍ ടി യു സി, പ്ലാന്റേഷന്‍ പെന്‍ഷനേഴ്‌സ് യൂനിയന്‍ നേതാവായിരുന്നു.

ഫെബ്രുവരി ആദ്യമാണ് ഭാര്യയുടെ കൂടെ സഊദിയിലെ മക്കളുടെ അടുത്ത് എത്തിയത്. ജൂണ്‍ 29ന് നാട്ടിലെത്തി. നിരീക്ഷണത്തില്‍ കഴിയവെ, പനിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാം തീയതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊവിഡ് പരിശോധനാ ഫലം വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

ഭാര്യ: ആമിന. മക്കള്‍: അബ്ദുല്‍ അസീസ് (അധ്യാപകന്‍ ജി എച്ച ്എസ് എസ് അഞ്ചച്ചവിടി), അബ്ദുല്‍ നാസര്‍, അബ്ദുര്‍റശീദ് (ജിദ്ദ), അശ്‌റഫ്, അബദുല്‍ നസീര്‍, അബദുല്‍ സമീര്‍. മരുമക്കള്‍: ശഹന, മുംതാസ്, ഉമ്മു ശരീഫ, സുഹാദ, മിനു സുഹൈബ, നാദിയ.