Connect with us

National

വികാസ് ദുബെയെ പിടികൂടാൻ 25 അംഗ സംഘത്തെ രൂപവത്കരിച്ച് പോലീസ്

Published

|

Last Updated

ലക്‌നോ| കാൺപൂരിൽ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവൻ വികാസ് ദുബെയെ പിടികൂടാൻ 25 അംഗ സംഘത്തെ രൂപവത്കരിച്ച് പോലീസ്. ഇവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും നിയോഗിച്ചു. ഇയാളെ പിടികൂടാൻ രാജ്യമൊട്ടാകെ വലവിരിച്ചിരിക്കുകയാണ് യു പി പോലീസെന്ന് കാൺപൂർ ഐ ജി മോഹിത് അഗർവാൾ പറഞ്ഞു.

കൊടും ക്രിമിനലായ ദുബെക്കെതിരെ നിലവിൽ അറുപതോളം ക്രിമിനൽ കേസുകളുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും പേര് രഹസ്യമാക്കി വെക്കുമെന്നും പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest