Connect with us

Kerala

നിയമസഭയിലെ മുഴുവൻ ജീവനക്കാരും തിങ്കളാഴ്ച മുതൽ ജോലിക്ക് എത്തണം

Published

|

Last Updated

തിരുവനന്തപുരം| നിയമസഭയിലെ മുഴുവൻ ജീവനക്കാരും തിങ്കളാഴ്ച മുതൽ ജോലിക്ക് ഹാജരാകമെന്ന് സർക്കാർ ഉത്തരവ്. ധനബില്ല് പാസ്സാക്കുന്നതിനായി ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ജീവനക്കാരോട് ഹാജരാകാൻ ഉത്തരവിട്ടത്.

നിലവിൽ 50 ശതമാനം ജീവനക്കാരാണ് സർക്കാർ ഓഫീസുകളിൽ ഹാജരാകുന്നത്. കണ്ടയ്ൻമെന്റ്, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest