Connect with us

National

പോലീസുകാരെ കൊലപ്പെടുത്തിയ സംഭവം: വികാസ് ദുബൈയുടെ വീട് ഇടിച്ചു നിരത്തി

Published

|

Last Updated

കാണ്‍പൂര്‍| അറസ്റ്റ് ചെയ്യാനെത്തിയ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കൊടുംകുറ്റവാളി വികാസ് ദുബൈയുടെ വീട് ഇടിച്ചു നിരത്തി കാണ്‍പൂര്‍ ജില്ലാ ഭരണകൂടം.

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് ഇടിച്ചുപൊളിച്ചത്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് വികാസ് ദുബൈ കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ വീട് പണിതത്. ഇയാളുടെ എസ് യു വിയും സ്‌കോര്‍പിയോയും നശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് എട്ട് പോലീസുകാരെ വികാസ് ദൂബൈ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കകുയും ചെയ്തിരുന്നു. അതേസമയം, രഹസ്യ റെയ്ഡിനപ്പറ്റി വികാസ് ദൂബൈക്ക് ചോര്‍ത്തികൊടുത്ത ചൗബേപ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ വിനയ് തിവാരിയെ യു പി പോലീസ് സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം, പോലീസുകാരെ കൊലപ്പെടുത്തിയ വികാസ് ദുബൈയുടെ പ്രവര്‍ത്തിയെ അപലപിച്ച് മാതാവ് രംഗത്തെത്തി. നിയമം ആനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട അവര്‍ മകനോട് കീഴടങ്ങാനും പറഞ്ഞു.