Connect with us

National

കൊവിഡിനെ പ്രതിരോധിക്കാന്‍ മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണമാസ്‌ക് ധരിച്ച് യുവാവ്

Published

|

Last Updated

പൂണെ| കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ സ്വര്‍ണ മാസ്‌ക് ധരിച്ച് വ്യത്യസ്തനാവുകയാണ് പുണെയിലെ ഒരു യുവാവ്. പുണെ ജില്ലയിലെ പിംപിരി ചിന്ത്വാഡയിലെ ശങ്കര്‍ കുരുടെ എന്ന യുവാവാണ് മുന്ന് ലക്ഷം രൂപയുടെ സ്വർണ മാസ്‌ക് സ്വന്തമാക്കിയത്.

ഇത് ചെറിയ ദ്വാരങ്ങള്‍ ഉള്ള കനം കുറഞ്ഞ മാസ്‌കാണ്. ഇത്‌കൊണ്ട് ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുകയില്ല. ഈ മാസ്‌ക് ധരിച്ചത് കൊണ്ട് പ്രയോജനമുണ്ടാകുമോ എന്ന് അറിയില്ലെന്നും കുരുടെ പറഞ്ഞു.

സ്വര്‍ണഭാരണങ്ങളോട് ഭ്രമമുള്ള കൂട്ടത്തിലാണ് കുരുടെ. അദ്ദേഹത്തിന്റെ ദേഹത്ത് നിറയെ സ്വര്‍ണാഭരണങ്ങളാണ്. കോലാപൂരില്‍ ഒരു യുവാവ് സില്‍വര്‍ മാസ്‌ക് ധരിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളലില്‍ കണ്ടതോടെയാണ് സ്വര്‍ണ മാസ്‌ക് സ്വന്തമാക്കാന്‍ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കുള്ളിലാണ് തനിക്ക് മാസ്‌ക് നിര്‍മിച്ച് തന്നതെന്നും കുരുടെ കൂട്ടിചേര്‍ത്തു. എന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും സ്വര്‍ണം ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ ഇത് പോലെ ഒന്ന് നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ മാസ്‌ക് ധരിച്ചത് കൊണ്ട് കൊവിഡ് ബാധിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് വൈറസ് വ്യാപനം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും ശങ്കര് കുരുടെ പറയുന്നു.