National
മുംബൈയിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മുംബൈ| തുടർച്ചയായ രണ്ടാം ദിവസവും മുംബൈയിലും മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ. മുംബൈ,റായ്ഗഡ്, രത്‌നഗിരി എന്നിവിടങ്ങളിൽ ഇന്നലെ വൈകീട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ വ്യാപകമായി മഴ പെയ്തതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.







