Connect with us

National

ജമ്മുവിലെ രജൗരിയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു; നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു

Published

|

Last Updated

ജമ്മു| ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ താന്‍മണ്ടിയിലെ ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

രജൗരി പോലീസ്, 38 രാഷട്രീയ റൈഫിള്‍സ്, സി ആര്‍ പി എഫ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരുടെ ഒളിത്താവളം തകര്‍ത്തത്. താന്‍മണ്ടിയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, 11 യു ബി ജി എല്‍ ഗ്രനേഡ്, 14 എ കെ മാഗസിന്‍, രണ്ട് ചൈനീസ് തോക്കുകള്‍, ഒരു ചൈനീസ് ഗ്രനേഡ്, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവയാണ് ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയത്.

Latest