Connect with us

National

ആരുടെയും പ്രദേശം വെട്ടിപ്പിടിക്കേണ്ട കാര്യമില്ല; നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി ഡൽഹിയിലെ ചൈനീസ് എംബസി

Published

|

Last Updated

ന്യൂഡൽഹി| ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിന് മറുപടിയുമായി ഡൽഹിയിലെ ചൈനീസ് എംബസി ജി റോംഗ് രംഗത്ത്. വെട്ടിപ്പിടിക്കലിന്റെ കാലമൊക്കെ കഴിഞ്ഞെന്നായിരുന്നു ചൈനയുടെ അതിർത്തി കടന്നുകയറ്റത്തിനെതിരെ നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ പ്രധാന മന്ത്രിയുടെ വാദം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണ്. ചൈനക്ക് ആരുടെയും പ്രദേശം വെട്ടിപിടിക്കേണ്ട കാര്യമില്ലെന്നും അയൽ രാജ്യമായുള്ള തർക്കങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് ഇത്തരം അടിസ്ഥാനമില്ലാത്ത പ്രസ്ഥാവനകൾ നടത്തുന്നതെന്നാണ് ചൈന എംബസിയുടെ പ്രതികരണം.

14 അയൽരാജ്യങ്ങളിൽ 12 എണ്ണവുമായി സമാധാനപരമായ ചർച്ചയിലൂടെ ഞങ്ങൾ അതിർത്തി നിശ്ചയിച്ചിട്ടുണ്ട്. ചൈനയെ കടന്നുകയറ്റക്കാരായി ചിത്രീകരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും എംബസി പറഞ്ഞു.

മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനം. വെള്ളിയാഴ്ച ലഡാക്കിലെ നിമുവിലെത്തി മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

Latest