Connect with us

Kerala

ബ്ലാക്ക്‌മെയില്‍ കേസ്: മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദം ചെലുത്തുന്നതായി പ്രതിയുടെ ഭാര്യ

Published

|

Last Updated

കൊച്ചി | നടി ഷംന കാസിമിനെ ഭീഷണിപെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി സോഫിയ ആരോപിച്ചു.

അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും എന്നാല്‍ പൊലീസ് പ്രതിയാക്കുമെന്ന് ആശങ്കയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇവരോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.