കൊവിഡ് കാലത്ത് ഡിജിറ്റൽ ഉദ്ഘാടനവുമായി ഫാമിലി വെഡ്ഡിംഗ് സെന്റർ

Posted on: July 4, 2020 12:10 pm | Last updated: July 4, 2020 at 12:10 pm


കുന്ദമംഗലം | ഫാമിലി വെഡ്ഡിംഗ് സെന്റർ. കുന്ദമംഗലം ഷോറൂം വെർച്വൽ ഉദ്ഘാടനം ചെയ്യും. ഈ മാസം ആറിന് രാവിലെ പത്തിന് 24 ന്യൂസ് ചാനലിൽ ഓഗ്മെൻറെഡ് റിയാലിറ്റി മാതൃകയിലാണ് ഷോറൂം ഉദ്ഘാടനം നടക്കുന്നത്. ചാനൽ അവതാരകനായ ഡോ. അരുൺ കുമാറിന്റെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനം നിർവഹിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ വെർച്വൽ ഷോറൂം ഉദ്ഘാടനം എന്ന നേട്ടം ഫാമിലി വെഡ്ഡിംഗ് സെന്റർ സ്വന്തമാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യവും വ്യാവസായിക മാറ്റങ്ങളും കണക്കിലെടുത്താണ് ഇത്തരത്തിലൊരു മുന്നേറ്റം.