Connect with us

National

വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ഡബ്ല്യു എച്ച് ഒ

Published

|

Last Updated

ജനീവ| കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് ആദ്യം നല്‍കിയത് ലോകാരോഗ്യസംഘടനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. ചൈനയിലെ തങ്ങളുടെ ഓഫീസാണ് കൊറോണയെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. അല്ലാതെ ചൈന അല്ലെന്നും അവര്‍ പറഞ്ഞു.

വുഹാനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മഹാമാരിയെ തടയാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ യു എസ് പ്രസിഡന്റെ ടൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടുവെന്നും ബെയ്ജിംഗിനോട് സഹകരിക്കുന്നില്ലെന്നും യു എന്‍ ആരോഗ്യ സംഘടന ആരോപിച്ചു.

ചൈനയില്‍ നിന്നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ ഏപ്രില്‍ 20ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. പക്ഷെ ആരാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. അതേസമയം, ഡബ്ല്യു എച്ച് ഒക്ക് പ്രധാനമായും സാമ്പത്തികം നല്‍കുന്നത് അമേരിക്കയാണെന്നും അതിനാല്‍ ചൈനക്കുള്ള എല്ലാ സഹായവും വെട്ടികുറക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ ലോകാരോഗ്യ സംഘടന നിഷേധിച്ചു.