Connect with us

International

ഫ്രാന്‍സില്‍ എഡ്വേര്‍ഡ് ഫിലിപ്പെ സര്‍ക്കാര്‍ രാജിവെച്ചു; ജീന്‍ കാസ്റ്റെക്‌സ് പുതിയ പ്രധാനമന്ത്രി

Published

|

Last Updated

ജീന്‍ കാസ്റ്റെക്‌സ്

പാരീസ് |പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ രാജിവച്ചു. രാജി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഫിലിപ്പെക്ക് പകരം സെന്റര്‍ റൈറ്റ് മേയര്‍ ജീന്‍ കാസ്റ്റെക്‌സ് പുതിയ മന്ത്രിസഭയെ നയിക്കും.

2017 മേയ് 15നാണ് സെന്റര്‍ റൈറ്റ് റിപ്പബ്‌ളിക്കന്‍ മേയറായ എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
പ്രാദേശിക തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയാണ് ഫിലിപ്പെയുടെ രാജിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Latest