Connect with us

Gulf

ഹൂത്തി ആക്രമണ ശ്രമം സഊദി സഖ്യ സേന തകര്‍ത്തു

Published

|

Last Updated

ദമാം | സഊദി അറേബ്യക്കെതിരെ ഹൂത്തികള്‍ നടത്തിയ ആക്രമണ ശ്രമം സഖ്യ സേന തകര്‍ത്തതായി സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇറാന്‍ പിന്തുണയോടെയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

നാല് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സഊദി വ്യോമാതിര്‍ത്തിയില്‍ വച്ചു തന്നെ ആക്രമണത്തെ തകര്‍ത്തതായും വക്താവ് പറഞ്ഞു.