Connect with us

National

ആരോ ഒരാൾ കള്ളം പറയുന്നു; ലഡാക്ക് സന്ദർശനത്തിൽ മോദിയെ ലക്ഷ്യമിട്ട് രാഹുൽ

Published

|

Last Updated

ന്യൂഡൽഹി| ലഡാക്ക് സന്ദർശനത്തിനിടെ മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തീർച്ചയായും ആരോ ഒരാൾ കള്ളം പറയുകയാണെന്നാണ് രാഹുൽ ട്വീറ്റിൽ കുറിച്ചത്. ചൈന നമ്മുടെ ഭൂമി കൈക്കലാക്കിയെന്ന് ലഡാക്കുകാരും എന്നാൽ ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രിയും പറയുന്നു. ഈ സാഹചര്യത്തിൽ തീർച്ചയായും ആരോ ഒരാൾ കള്ളം പറയുകയാണ്. രാഹുൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിർത്തിയിൽ നടക്കുന്ന ചൈനീസ് ആക്രമണത്തെ കുറിച്ച് ലഡാക്കിലെ നിരവധി പ്രദേശവാസികൾ സംസാരിക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം രാഹുൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest