Connect with us

Kerala

സാഫല്യം കോംപ്ലക്‌സും പാളയം മാർക്കറ്റും ഏഴ് ദിവസത്തേക്ക് പൂർണമായും അടച്ചിടും

Published

|

Last Updated

തിരുവനന്തപുരം| പാളയത്തെ സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സാഫല്യം കോംപ്ലക്‌സും പാളയം മാർക്കറ്റും ഏഴ് ദിവസത്തേക്ക് പൂർണമായും അടച്ചിടുമെന്ന് മേയർ കെ ശ്രീകുമാർ. നേരത്തേ നിയന്തണങ്ങളോടെ പാളയം മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഏഴ് ദിവസത്തേക്ക് അടച്ചിടാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഈ സ്ഥലങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണുകളാണ്.

ആൾക്കൂട്ടം കുറക്കാനായി ചാല, പാളയം മാർക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് സമാനമായുള്ള നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മാർക്കറ്റുകളിലേക്കും മറ്റു മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു.