Connect with us

National

ചൈനയില്‍ നിന്ന് വൈദ്യുത ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി| ചൈനയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് വൈദ്യുത ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി ആര്‍ കെ സിംഗ്.

സംസ്ഥാന വൈദ്യുതി മന്ത്രിമാരായുമായുള്ള വെര്‍ച്ചല്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഉപകരണങ്ങള്‍ ഒന്നും തന്നെ ഇറക്കുമതി ചെയ്യില്ല. ചൈനീസ് സ്ഥാപനങ്ങള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്ന ഉത്തരവ് സംസ്ഥാനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എല്ലാ സാധനങ്ങളും നമ്മള്‍ ഇവിടെ നിര്‍മിക്കും. 21,000 കോടിയുടെ വൈദ്യുത ഉപകരണങ്ങള്‍ ഉള്‍പ്പെടെ 71,000കോടിയുടെ സാധനങ്ങളാണ് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതെന്ന് സിംഗ് പറഞ്ഞു. ഇത്രയും കോടിയുടെ സാധനനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടും ഒരു ആ രാജ്യം നമ്മുക്ക് മേല്‍ കടന്ന് കയറുന്നത് ക്ഷമിക്കാനാവില്ല. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഒന്നും തന്നെ ഇന്ത്യ എടുക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest