Connect with us

Gulf

യു എ ഇയിൽ ശതകോടീശ്വരരുടെ എണ്ണത്തിൽ കുറവ്

Published

|

Last Updated

ദുബൈ| യു എ ഇയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവ് വന്നതായി കണക്കുകൾ. 2018 ൽ 55 ആളുകളായിരുന്നുവെങ്കിൽ 2019 ൽ 47പേർ മാത്രമാണ് 59800 കോടി ദിർഹം സമ്പത്ത് ഇവർ നിയന്ത്രിക്കുന്നു.
അതേസമയം ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം 2019 ൽ 8.5 ശതമാനം ഉയർന്ന് 2,825 ആയി. അവരുടെ സമ്പത്ത് 10.3 ശതമാനം ഉയർന്ന് 9.4 ട്രില്യൺ ഡോളറിലെത്തി. എണ്ണവില കുറയുക, പ്രോപ്പർട്ടി മേഖല ദുർബലമാവുക, ഓഹരിവിപണിയിൽ നിന്നുള്ള വരുമാനം കുറയുക എന്നിവ കാരണമാണ് യു എ ഇയിൽ ശതകോടീശ്വരന്മാരുടെ എണ്ണവും അവരുടെ സമ്പത്തും 2019 ൽ ചുരുങ്ങിയത്. വെൽത്-എക്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

മൊത്തം സ്വത്ത് 16500 കോടി ഡോളറിൽ നിന്ന് (60500 കോടി ദിർഹം) 16300 കോടി ഡോളറായി (59800 ദിർഹം) ആയി കുറഞ്ഞുവെന്നു വെൽത് എക്സിലെ സീനിയർ ഡയറക്ടർ മായ ഇംബർഗ് പറഞ്ഞു. യുഎഇയുടെ റാങ്കിംഗ് മൂന്ന് സ്ഥാനത്തു നിന്ന് 13 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാനഡക്കും സിംഗപ്പൂരിനും യഥാക്രമം 46 ഉം 45 ഉം ശതകോടീശ്വരന്മാരുമുണ്ട്.ആഗോളതലത്തിൽ യുഎസ്, ചൈന, ജർമനി, റഷ്യ, സ്വിറ്റ്‌സർലൻഡ്, യുകെ, ഹോങ്കോംഗ്, ഇന്ത്യ, സൗദി അറേബ്യ, ഫ്രാൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ.

15 മികച്ച നഗരങ്ങളിൽ ദുബൈ നഗരങ്ങളിൽ, ദുബൈയിയുടെ റാങ്കിംഗ് താഴോട്ടു പോയി. പക്ഷേ ഇപ്പോഴും മികച്ച 15 നഗരങ്ങളിൽ തുടരുന്നു. 2019 അവസാനത്തോടെ 38 ശതകോടീശ്വരന്മാർ എമിറേറ്റിൽ താമസിക്കുന്നു. ഒമ്പതിൽ നിന്ന് 11-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. സാവോ പോളോ (33), ഇസ്താംബുൾ (32), ഹാംഗ്ഔ (32), ടോക്കിയോ (30) എന്നിവയേക്കാൾ കൂടുതലാണ്. ന്യൂയോർക്ക്, ഹോങ്കോംഗ്, സാൻ ഫ്രാൻസിസ്‌കോ, മോസ്‌കോ, ലണ്ടൻ, ബീജിംഗ്, സിംഗപ്പൂർ, ലോസ് ഏഞ്ചൽസ്, ഷെൻഷെൻ, മുംബൈ എന്നിവയാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള ആദ്യ 10 നഗരങ്ങൾ.

Latest