Connect with us

Covid19

കൊവിഡ് സമ്പര്‍ക്ക ജാഗ്രത; എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു

Published

|

Last Updated

കൊച്ചി |  മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. ചേര്‍ത്തല പള്ളിത്തോട് സ്വദേശിയായ മത്സ്യ തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യക്കാണ് കൊവിഡ് സ്ഥിരകരിച്ചത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്തിയിട്ടില്ല. ചെല്ലാനത്ത് കനത്ത ജാഗ്രത ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പും പോലീസും തീരുമാനിച്ചു.

ഇവരുടെ ഭര്‍ത്താവിനൊപ്പം മത്സ്യ ബന്ധനത്തിന് പോയിരുന്ന എല്ലാ മത്സ്യ തൊഴിലാളികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാര്‍ബറിലെ മത്സ്യ തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.