Connect with us

Gulf

യമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സൈനിക നടപടി ആരംഭിച്ചു

Published

|

Last Updated

റിയാദ് |  യമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ അറബ് സഖ്യ സേന സൈനിക നടപടി ആരംഭിച്ചതായി വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി. ഇറാന്‍ സഹായത്തോടെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് സഊദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ ആക്രമണം തുടരുകയാണ്, സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമണം നടത്തുന്നതെന്നും ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ റിയാദ് ലക്ഷ്യമാക്കി ഹുതികള്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു. എന്നാല്‍ സഖ്യ സേന ആക്രമണത്തെ പരാജയപ്പെടുത്തിയിരുന്നു. ഇറാനിയന്‍ നിര്‍മിത മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ജനവാസ കേന്ദ്രങ്ങളായിരുന്നു അവരുടെ ലക്ഷ്യം. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളും.

2020 ഏപ്രിലില്‍ 45 ദിവസത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ യമന്‍ സൈന്യം ലംഘിച്ചു. 4,276 തവണയാണ് ഹൂത്തികള്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest