Connect with us

Covid19

ഇ മൊബിലിറ്റി പദ്ധതി; പി ഡബ്ല്യൂ സിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് (പി ഡബ്ല്യൂ സി) കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും സെക്രട്ടേറിയറ്റില്‍ കൂപ്പേഴ്‌സ് ഓഫീസ് തുറക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഓഫീസ് തുറക്കുന്നതിനുള്ള ശിപാര്‍ശ ധനവകുപ്പ് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഫയലില്‍ ഗതാഗതമന്ത്രി ഒപ്പിട്ടാല്‍ നടപ്പാകും. പ്രതിമാസം മൂന്നുലക്ഷത്തോളം രൂപയാണ് പി ഡബ്ല്യൂ സി ഉദ്യോഗസ്ഥരുടെ ശമ്പളം. ചീഫ് സെക്രട്ടറിയേക്കാള്‍ കൂടുതലാണിത്.

കൂപ്പേഴ്സിന്റെ ഓഫീസ് തുറക്കുന്നതോടെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ദേശീയ പതാകക്കൊപ്പം പി ഡബ്ല്യൂ സിയുടെ ലോഗോ കൂടി പാറിപ്പറക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇ മൊബിലിറ്റി ഫയലില്‍ ചീഫ് സെക്രട്ടറി എഴുതിയത് എന്താണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാവണം. കൊവിഡിന്റെ മറവില്‍ അഴിമതി നടത്തിയാല്‍ മിണ്ടാതിരിക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest