Connect with us

National

ലഡാക്കിൽ വീണ്ടും ഭൂചലനം

Published

|

Last Updated

ശ്രീനഗർ | ലഡാക്കിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലഡാക്കിലെ കാർഗിലിൽ നിന്ന് 119 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് അനുഭവപ്പെട്ടത്.

ഇന്ന് ഉച്ചക്ക് 1.11ന് ഉണ്ടായ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ചയും ലഡാക്കിൽ 4.5 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേരത്തെ ഹരിയാനയിലും ഡൽഹിയിലും നേരിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലഡാക്കിൽ ഭൂചലനം ഉണ്ടാകുന്നത്.

Latest