Connect with us

Covid19

കൊവിഡ് വ്യാപനം: മുംബൈയെയും ഡൽഹിയെയും പിന്നിലാക്കി ചെന്നൈ കുതിക്കുന്നു

Published

|

Last Updated

ന്യൂഡൽഹി| ഏപ്രിൽ,മെയ് മാസങ്ങളിൽ മുംബൈ, ജൂണിൽ ഡൽഹി എന്നിവക്ക് ശേഷം നിലവിൽ ഏറ്റവും കൂടുതൽ പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ നഗരമായി ചെന്നൈ മാറി. രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഇവിടെയുള്ളത്. ജൂൺ 30ന് 2,400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ചെന്നൈ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ നഗരമായും ലോസ് എഞ്ചൽസിന് ശേഷം ലോകത്ത് തന്നെ രണ്ടാം സ്ഥാനത്തെത്തിയ നഗരവുമായി. ഓരോ 17 ദിവസത്തിലും ഇവിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നു. എന്നാൽ ഡൽഹിയിൽ ഇത് 18 ദിവസത്തിനിടയിലും മുംബൈയിൽ 41 ദിവസത്തിനിടയിലുമാണ്.

ഡൽഹിയിൽ ഒരു ദിവസം 2,200 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതാണ് രാജ്യത്തെ ഏറ്റവും കൂടിയ വർധനയായി റിപ്പോർട്ടുകളിലുണ്ടായിരുന്നത്. മാർച്ച് 18ന് ആദ്യ കൊവിഡ് കേസ് രേഖപ്പെടുത്തിയ ശേഷം ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ ആറാമത്തെ വലിയ നഗരമായ ചെന്നൈയിൽ തുടർച്ചയായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ പുറത്തുനിന്നുള്ള യാത്രികരുടെ സാന്നിധ്യം മൂലം തുടക്കത്തിൽ തന്നെ ഇവിടെ പ്രതിദിനം 1,200 കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.

കൊവിഡ് വ്യാപനം നിയന്ത്രണത്തിലായിരുന്നെങ്കിലും ജൂൺ മൂന്നിന് ശേഷം ചെന്നൈയിൽ ഓരോ ദിവസവും ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 14 മുതൽ മറ്റ് മൂന്ന് ജില്ലകൾക്കൊപ്പം സമ്പൂർണ ലോക്ക്ഡൗണിലാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചക്കിടെ നഗരത്തിൽ രോഗവ്യാപന തീവ്രത വർധിക്കുകയാണ്. നിലവിൽ ഈ മാസം അഞ്ച് വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ അതിന് ശേഷവും അൺലോക്ക് ചെയ്യാൻ തയ്യാറല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Latest