Connect with us

International

ഒലി രാഷ്ട്രപതിയെ കണ്ടു; ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Published

|

Last Updated

കാഠ്മണ്ഡു| പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യപ്പെടുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാഷ്ട്രപതിയെ കണ്ടു. ബിന്ദ്യാദേവി ഭണ്ഡാരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഒലി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. അതേസമയം, 68കാരനായ ഒലി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ അഭിസംബോധനക്ക് സമയം നിശ്ചയിച്ചിട്ടില്ലെന്നും തയ്യാറെടുപ്പ് നടക്കുകയാണെന്നും സെക്രട്ടേറിയറ്റിലെ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പറഞ്ഞു.

തന്റെ സർക്കാറിനെ അധികാരത്തിൽ താഴെയിറക്കാനായി ഇന്ത്യയുടെ നേതൃത്വത്തിൽ എംബസികളിലും ഹോട്ടലുകളിലും വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് ഒലി നേരത്തേ അവകാശപ്പെട്ടിരുന്നു. രാജ്യത്തെ ചില നേതാക്കൾക്കും ഇതിൽ പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പരാമർശം രാഷ്ട്രീയമായും നയതന്ത്രപരമായും ശരിയല്ലെന്ന് മുൻ പ്രധാനമന്ത്രി പ്രചണ്ഡ ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു.