Connect with us

National

സിന്ധ്യക്ക് വഴങ്ങി ബി ജെ പി; മധ്യപ്രദേശില്‍ പുതിയ മന്ത്രിസഭ

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗവഹാന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ 28 പുതിയ മന്ത്രിമാര്‍ കൂടി. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് മാസങ്ങളോളം നീണ്ട അനിശ്ചതത്വത്തിനൊടുവിലാണ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചത്.

മന്ത്രിസഭാ വിപുലീകരണത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയുടെ അനുയായികളും ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ചിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. സിന്ധ്യയുടെ അമ്മായി യോശദര സിന്ധ്യയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതസമയം, ചൗവഹാന്‍ നിര്‍ദേശിച്ച പലരയെും പാര്‍ട്ടി നേതൃത്വം തള്ളികളഞ്ഞിിരുന്നു. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എല്ലാ മന്ത്രിമാര്‍ക്കും അഭിനന്ദനം അറിയിച്ച് മന്ത്രി ട്വീറ്റ് ചെയ്തു. മധ്യപ്രദേശില്‍ വികസനങ്ങള്‍ കൈവരിക്കാനും പൊതുനന്‍മക്കായും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായിരുന്ന ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന രാജിവെച്ച് ബി ജെപിയില്‍ ചേരുമ്പോള്‍ അദ്ദേഹത്തിന്റെ 22 അനുയായികളും ബെ ജെ പിയിലെത്തിയിരുന്നു

Latest