Connect with us

National

തൂത്തുക്കുടിയിലെ കസ്റ്റഡി മരണം; സാത്താന്‍കുളം എസ് ഐ അറസ്റ്റില്‍

Published

|

Last Updated

ചെന്നൈ | തൂത്തുക്കുടിയില്‍ പിതാവും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സാത്താന്‍കുളം എസ് ഐ. രഘു ഗണേശനെ സി ബി സി ഐ ഡി അറസ്റ്റു ചെയ്തു. പോലീസിനെതിരേ കൊലപാതക കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസുകാര്‍ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മൊബൈല്‍ ഫോണ്‍ കടയുടമ ജയരാജ്, മകന്‍ ഫെനിക്‌സ് എന്നിവരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ക്രൂരമായി മര്‍ദിച്ചതായാണ് ആരോപണം. ജൂണ്‍ 23ന് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരിച്ചത്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നത്.

Latest