Connect with us

Kerala

കെ എസ് എഫ് ഇ വിദ്യാശ്രീയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്

Published

|

Last Updated

തിരുവനന്തപുരം | ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ഥികള്‍ക്ക് കെ എസ് എഫ് ഇ മുഖേന ലാപ്‌ടോപ് വിതരണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് എഫ് ഇ വിദ്യാശ്രീ എന്ന പേരില്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു

15,000 രൂപ ചിട്ടിത്തുകയും 500 രൂപ പ്രതിമാസ അടവുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതിയാണിത്. മൂന്ന് മാസതവണ അടച്ചാല്‍ 15,000 രൂപ പരമാവധി വിലയുള്ള ലാപ്‌ടോപ് കെ എസ് എഫ് ഇ മുഖേന വായ്പയായി നല്‍കും. വായ്പയുടെ പലിശ നാലു ശതമാനം കെ എസ് എഫ് ഇയും അഞ്ചു ശതമാനം സര്‍ക്കാരും വഹിക്കും.

പദ്ധതി ഉപയോഗപ്പെടുത്തുന്നവര്‍ക്കായി വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്‌സിഡി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Latest