Connect with us

Covid19

സംസ്ഥാനത്ത് 151 പേര്‍ക്ക് കൂടി കൊവിഡ്; 131 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക്‌
കൂടി കൊവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. 51പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ജൂണ്‍ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ സ്രവപരിശോധനാ ഫലം പോസിറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിടെ 6524 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്.

187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2837 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 181780 സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. 4042 സാംപിളുകളുടെ പരിശോധനഫലം വരാനുണ്ട്.

സംസ്ഥാനത്ത് നിലവില്‍ 124 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.