Connect with us

International

നരേന്ദ്ര മോദിയുടെ വെയ്‌ബോ അക്കൗണ്ട് പേജ് ചൈനയിൽ ശൂന്യം

Published

|

Last Updated

ബീജിംഗ്| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെയ്‌ബോ അക്കൗണ്ട് ചൈന നിരോധിച്ചു. ഇന്ന് മുതൽ അക്കൗണ്ടിലെ ഫോട്ടോയും പോസ്റ്റുകളും അഭിപ്രായങ്ങളും ഹാൻഡിൽ നിന്ന് നീക്കം ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പുതിയ നീക്കം.

ഇന്ന് മോദിയുടെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ വിവരങ്ങളും അദ്ദേഹത്തിന്റെ പ്രൊഫൈൽ ഫോട്ടോയും ഉൾപ്പെടെ എടുത്ത് മാറ്റി. അക്കൗണ്ട് മരവിപ്പിച്ചത് എപ്പോഴാണെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇന്നു മുതൽ അക്കൗണ്ട് പേജ് ശൂന്യമായിരുന്നു.

2015 ൽ ചൈനാ സന്ദർശനത്തിന് മുമ്പാണ് മോദി അക്കൗണ്ട് ആരംഭിച്ചത്. 24,4000 ഫോളേവേഴ്‌സ് ഉള്ളവരിൽ കൂടുതൽ പേരും ചൈനാക്കാരാണ്.

---- facebook comment plugin here -----

Latest