Connect with us

National

തൂത്തുക്കുടി കസ്റ്റഡി മരണം: പ്രതികൾ ശിക്ഷിക്കപ്പെടണം- രജനീകാന്ത്

Published

|

Last Updated

ചെന്നൈ| തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ പ്രതികരണവുമായി രജനീകാന്ത്.  പോലീസ് ക്രൂരതക്കെതിരെ നിരവധി സെലിബ്രിറ്റികളാണ് സാമൂഹികമാധ്യമങ്ങളിൽ ജയരാജിന്റെയും ബെന്നിക്‌സിന്റെയും കുടംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

ട്വിറ്ററിൽ സ്വന്തം ഫോട്ടോ പങ്കിട്ടാണ് കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി പീഡിപ്പിച്ച പോലീസുകാരെ ശിക്ഷിക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടത്. പിതാവിനെയും മകനെയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത പോലീസിന്റെ ക്രൂരതയെ മുഴുവൻ മനുഷ്യരും അപലപിച്ചു.

നീതി നടപ്പാക്കേണ്ടവർ മജിസ്‌ട്രേറ്റുമാരായി പെരുമാറിയെന്ന് കേട്ടപ്പോൾ വിശ്വാസത്തിന് അതീതനായി പോയി. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം- അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

---- facebook comment plugin here -----

Latest