Connect with us

Covid19

കൊവിഡ് വ്യാപനം: യു എസ് നീങ്ങുന്നത് തെറ്റായ ദിശയിൽ; പ്രതിദിനം 1,00,000 കേസുകൾക്ക് സാധ്യത

Published

|

Last Updated

വാഷിംഗ്ടൺ| നോവൽ കൊറോണവൈറസ് പ്രതിരോധത്തിൽ യു എസ് നീങ്ങുന്നത് തെറ്റായ ദിശയിലാണെന്നും പെരുമാറ്റങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ദിവസേനയുള്ള കേസുകളുടെ എണ്ണത്തിൽ ഇരട്ടി വർധയുണ്ടാകുമെന്നും പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗസി. പുറത്തുള്ള കൂടിച്ചേരലുകൾ സാമൂഹിക വ്യാപനതോത് ഉയർത്തും. അങ്ങിനെ വന്നാൽ നിലവിൽ പ്രതിദിനം 40,000കേസുകൾ ഉള്ളിടത്ത് നിന്ന് ഇത് 1,00,000 ആയി വർധിക്കുമെന്നും അദ്ദേഹം സെനറ്റ് പാനലിന് മുന്നറിയിപ്പ് നൽകി.

തെക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. ഇത് ലോക്ക്ഡൗൺ പിൻവലിക്കാനുള്ള പദ്ധതിക്ക് തിരിച്ചടിയാകും. 12 സംസ്ഥാനങ്ങളിൽ ആശുപത്രിയിൽ രോഗികളുടെ എണ്ണം വർധിച്ചതായി സെന്റർ ഫോർ ഡിസീസ് കൺട്രോൽ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് സെനറ്റ് ആരോഗ്യ കമ്മിറ്റി അംഗങ്ങളോട് പറഞ്ഞു.

ഇവിടെ കേസുകൾ വർധിക്കുന്നതിനാൽ സംഖ്യകളാണ് സംസാരിക്കുന്നത്. ഇതിൽ ഞങ്ങൾ ഉത്കണ്ഠാകുലരാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. കാരണം ഞങ്ങൾ സഞ്ചരിക്കുന്നത് തെറ്റായ ദിശയിലാണ്. വ്യക്തമായി പറഞ്ഞാൽ ഞങ്ങൾ ഇപ്പോൾ സ്വതന്ത്രരാണ്. ഫൗസി പറഞ്ഞു. വൈറസ് മൂലമുണ്ടാകാൻ സാധ്യതയുള്ള മരണങ്ങളുടെ എണ്ണം വെളിപ്പെടുത്തിയാൽ അത് നിങ്ങളെ അസ്വസ്ഥരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest