Connect with us

Covid19

കൊവിഡ് വ്യാപനം: മുംബൈയിൽ ലാൽബൗച്ച രാജ് ഗണേശോത്സവം റദ്ദാക്കി

Published

|

Last Updated

മുംബൈ| കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇ വർഷം നടത്താനിരുന്ന  11 ദിവസം നീണ്ടുനിൽക്കുന്ന ലാൽബൗച്ച രാജ ഗണേശോത്സവം റദ്ദാക്കിയതായി സർവജനിക് ഗണേശോത്സവ് മണ്ഡൽ. നഗരത്തിലെ ഏറ്റവും വലിയതും പ്രശസ്തവും ഏറ്റവുമധികം ആളികൾ സന്ദർശിക്കുന്നതുമായ ഗണേശ വിഗ്രഹങ്ങളിലൊന്നാണ് ലാൽബൗച്ച രാജ.  84 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഉത്സവം റദ്ദാക്കുന്നത്.

എല്ലാ വർഷവും ലാൽബൗച്ചയിൽ ദർശനം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്താറുണ്ട്. അതേസമയം, ഓൺലൈൻ ദർശനം സംഘടിപ്പിക്കുന്നതിനാൽ ജനങ്ങൾക്ക് അവരുടെ വീടുകളിൽ നിന്ന് ഉത്സവത്തിൽ പങ്കെടുക്കാം.

ഉത്സവത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ലാൽബാഗ് ഗണേശ് മണ്ഡൽ അറിയിച്ചു. ഈ വർഷം ആരോഗ്യ ഉത്സവമായി ആഘോഷിക്കുമെന്നും ഇതിന്റെ ഭാഗമായി നിരവധി ആരോഗ്യ പരിപാലന പരിപാടികൾ നടത്തുമെനന്നും മണ്ഡൽ പറഞ്ഞു. 10 ദിവസത്തേക്ക്  രക്ത,പ്ലാസ്മ ദാന ക്യാമ്പും ആരോഗ്യ പരിശോധനകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഉത്സവം സ്വന്തം ഇഷ്ടപ്രകാരം റദ്ദാക്കിയ ദാഹി ഹാൻഡി മണ്ഡലങ്ങളോട് നന്ദി പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ  പറഞ്ഞു. നേരത്തേ  എല്ലാ മണ്ഡലങ്ങളോടും സാമൂഹിക ആഘോഷങ്ങൾ നടത്തരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പട്ടിരുന്നു.

Latest