Connect with us

National

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ കൂടുതല്‍ സേന വിന്യാസം; പാക് തീവ്രവാദ സംഘടനയുമായി ചര്‍ച്ച നടത്തി ചൈന

Published

|

Last Updated

ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ പ്രകോപനത്തിന് ചൈനയും പാക്കിസ്ഥാനും ഒന്നിക്കുന്നു. കശ്മീരില്‍ ഭീകരാക്രണത്തിന് ഇവര്‍ പദ്ധതിയിട്ടതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. പാക് അധീന മേഖലയായ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലേക്ക് കൂടുതല്‍ സൈനികരെ പാക്കിസ്ഥാന്‍ എത്തിച്ചതായാണ് വിവരം. കൂടാതെ പാക്കിസ്ഥാനിലെ അല്‍ ബദര്‍ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചര്‍ച്ച നടത്തിയ വിവരവും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. പാക് ചാരസംഘടനയായ ഐ എസ് ഐയും ചൈനീസ് സൈന്യവും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യയുമായുള്ള നിയന്ത്രണരേഖക്ക് സമീപം കിഴക്കന്‍ ലഡാക്കിനടുത്തേക്ക് 20,000 സൈനികരെ പാകിസ്ഥാന്‍ വിന്യസിക്കുന്നുണ്ടെന്നുമാണ് പുറത്തുവന്ന വിവരങ്ങള്‍.

ജമ്മു കശ്മീരില്‍ സുരക്ഷാ സേന്‌ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് പാകിസ്ഥാന്റെ ശ്രമങ്ങളെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ ഈ ലക്ഷ്യംവെച്ചാണ്. ആക്രമണ പദ്ധതിയുമായി100 പാക് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

Latest