Connect with us

Kerala

സ്വർണവില പുതിയ ഉയരത്തിൽ; പവന് 36,160

Published

|

Last Updated

കോഴിക്കോട്| റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ഇന്ന് 36,000 കടന്നു. 360 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന് 36,160 രൂപയാണ്. ഗ്രാമിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ വർധിച്ച് 4,520 രൂപയായി. ഇന്നലെ ഇത് 4,475 രൂപയായിരുന്നു.

ശനിയാഴ്ച രണ്ട് തവണകളിലായി പവന് 400 രൂപ വർധിച്ച് സ്വർണവില സർവകാല റെക്കോഡിട്ടിരുന്നു. 35,920 രൂപയിലാണ് അന്ന് വ്യാപാരം അവസാനിച്ചത്. മൂന്നാഴ്ചക്കിടെ 2,000 രൂപയിലധികം വർധനയാണ് സ്വർണത്തിനുണ്ടായത്.

ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് ആകർഷിക്കപ്പെടുന്നതാണ് വില വർധനക്ക് കാരണം.

Latest