Connect with us

International

ഇന്ത്യന്‍ ആപ്പുകള്‍ക്കും ടി വി ചാനലുകള്‍ക്കും ചൈനയില്‍ നിരോധനം

Published

|

Last Updated

ബീജിംഗ് | പ്രശസ്തമായ പല ചൈനീസ് ആപ്പുകളും നിരോധിച്ച ഇന്ത്യക്കെതിരെ അതേ രൂപത്തില്‍ പ്രതികരിച്ച് ചൈനയും. ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പ്രത്യേക വി പി എന്‍ സെര്‍വര്‍ ഉപയോഗിച്ച് മാത്രമാണ് ചൈനയില്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകളും ചാനലുകളും ലഭ്യമായിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി ഐഫോണുകളിലും ഡെസ്‌ക് ടോപ്പുകളിലും എക്‌സ്പ്രസ് വി പി എന്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ട്.

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസം മുമ്പാണ് ഇന്ത്യ, ചൈന നിര്‍മിച്ച 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ചൈന രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വ്യാപര കരാറുകളുടെ ലംഘനമാണ് ഇന്ത്യ നടത്തിയതെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.