Connect with us

Uae

അമന്‍ പുരി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍

Published

|

Last Updated

ദുബൈ | യുകെ ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അമന്‍ പുരി അടുത്ത ദുബൈ കോണ്‍സല്‍ ജനറല്‍.നിലവിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഡല്‍ഹിലേക്ക് മടങ്ങുന്ന ഒഴിവിലാണ് നിയമനം .2017 ഏപ്രിലിലാണ് വിപുല്‍ എത്തിയത് .ജൂലൈ 7 ന് വന്ദേ ഭാരത് മിഷന്‍ വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടും. ജൂലൈ പകുതിയോടെ ഡോ. പുരി ചുമതലയേല്‍ക്കും.

മുന്‍ ദന്തഡോക്ടറാണ് 44 കാരനായ പുരി. 2003 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നു . 2005-08 ല്‍ ബ്രസല്‍സ് ആസ്ഥാനമായുള്ള യൂറോപ്യന്‍ യൂണിയന്‍, ബെല്‍ജിയം, ലക്‌സംബര്‍ഗ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2009-10 മുതല്‍ ഒരു വര്‍ഷത്തോളം ചണ്ഡിഗഡിലെ പാസ്പോര്‍ട്ട് ഓഫീസറായിരുന്നു .

2010-2013 വരെ അദ്ദേഹം ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോള്‍ (സെറിമോണിയല്‍) പദവി വഹിച്ചു. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, ഉപരാഷ്ട്രപതിമാരുടെയും വിദേശകാര്യ മന്ത്രിമാരുടെയും സന്ദര്‍ശനങ്ങള്‍ ക്രമീകരിക്കുക എന്നിവയും ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെട്ടു .
2013മുതല്‍ 2016 വരെ ന്യൂഡല്‍ഹിയില്‍ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറായിരുന്നു.

Latest