Connect with us

Saudi Arabia

ഇറാനിലേക്കുള്ള ആയുധ വില്‍പ്പന അവസാനിപ്പിക്കണമെന്ന് സഊദിയും അമേരിക്കയും

Published

|

Last Updated

റിയാദ്  |ഇറാനിലേക്കുള്ള ആയുധ വില്‍പ്പന അവസാനിപ്പിക്കണമെന്ന് സഊദിയും,അമേരിക്കയും സംയുക്ത വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു. ഇറാനിലേക്ക് വിവിധ രാജ്യങ്ങള്‍ നടത്തുന്ന ആയുധ വില്‍പ്പനക്ക് യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറും അമേരിക്കയുടെ പ്രത്യേക പ്രതിനിധി ബ്രയാന്‍ ഹുക്കും തിങ്കളാഴ്ച റിയാദില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു.

318 ബാലിസ്റ്റിക് മിസൈലുകള്‍, 371 ഡ്രോണുകള്‍, 64 സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകള്‍, 153 നാവിക ഖനികള്‍ എന്നിവയുള്‍പ്പെടെ ഉപോയിഗിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ 1,659 ആക്രമണങ്ങളാണ് സഊദി അറേബ്യക്കെതിരേ നടത്തിയത് .

നില്‍വിലെ സാഹചര്യത്തില്‍ ഇറാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയായിരിക്കുകയാണ്. ഭീകരതയുടെ മുഖ്യ സ്‌പോണ്‍സര്‍ ഇറാനാണ്.ഭീകരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നീങ്ങണം. മേഖലയില്‍ യമനില്‍ നിന്നും ഇറാന്‍ സഹായത്തോടെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തെയും ഇരു രാജ്യങ്ങളും ശക്തമായി പ്രതിഷേധിച്ചു. ഹൂത്തികള്‍ ആക്രമണത്തിനായി ഉപയോഗിച്ച ഡ്രോണ്‍, മിസൈലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സാധാരണക്കാരായ ആളുകളെയും , പട്ടണങ്ങളും ലക്ഷ്യമാക്കിയുള്ള നിരവധി ആക്രമണ ശ്രമങ്ങളാണ് സഊദി സഖ്യ സേന തകര്‍ത്തത് . ഇത്തരം ആക്രമങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതിനും അന്താരാഷ്ട്ര, നിയമങ്ങളുടെ ലംഘനമാണെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു .യമനിലെ ഹൂത്തി മലീഷികളിലേക്ക് ഇറാനില്‍ നിന്നും കയറ്റി അയച്ച ആയുധങ്ങള്‍ ഞായറാഴ്ച യെമന്‍ തീരത്ത് നിന്ന് സഊദി സഖ്യ സേന പിടിച്ചെടുത്തതായി മന്ത്രി അല്‍ ജുബീര്‍ പറഞ്ഞു.യു എന്‍ ഉപരോധം അവഗണിച്ച് ഇറാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് തുടരുകയാണെന്നും ഇത് നിയന്ത്രിക്കണമെന്നും , അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം ഇറാനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇരു നേതാക്കളും അഭിപ്രായപെട്ടു

Latest