Connect with us

Covid19

തമിഴ്‌നാട്ടില്‍ മന്ത്രിയടക്കം 3,943 പേര്‍ക്ക് കൂടി കൊവിഡ്; 60 മരണം

Published

|

Last Updated

ചെന്നൈ | തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകന്‍ അടക്കം 3,943 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി.60 പേര്‍ കൂടി രോഗം ബാധിച്ച് ഇന്ന് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1201 ആയി ഉയര്‍ന്നു. 38,889 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. അതേ സമയം 50,074 പേര്‍ ഇന്ന് രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ച മന്ത്രി അന്‍പഴകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രിയുടെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവായി.ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്ട്രോണിക്സ്, സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അന്‍പഴകന്‍.

സംസ്ഥാനത്ത് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ പത്തുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയവരാണ്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് റോഡുമാര്‍ഗവും ട്രെയിന്‍ മാര്‍ഗവും തമിഴ്നാട്ടില്‍ എത്തിയ 69 പേര്‍ക്കും രോഗ ബാധ കണ്ടെത്തിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ഏഴുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Latest