Connect with us

National

നമോ ആപ്പ് ജനങ്ങളുടെ സ്വകാര്യത ചോര്‍ത്തുന്നു: പ്രിത്വിരാജ് ചവാന്‍

Published

|

Last Updated

മുംബൈ| പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയായ നമോആപ്പ് രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയെ നശിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷട്ര മുഖ്യമന്ത്രിയുമായ പ്രിത്വിരാജ് ചവാന്‍.

ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നതായ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ചവാന്റെ ട്വീറ്റ്. നമോ ആപ്ലിക്കേഷന്‍സ് ജനങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുകയും യു എസിലെ മൂന്നാംകക്ഷിയായ കമ്പനികള്‍ക്ക് ഡേറ്റ കൈമാറുകയും ചെയ്യുന്നുണ്ടെന്നും ചവാന്‍ ആരോപിച്ചു.

ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ സ്വകാര്യത സംരക്ഷിച്ച് കൊണ്ട് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് മോദി സര്‍ക്കാര്‍ ചെയ്ത നല്ല പ്രവൃത്തിയാണ്. അതേപോലെ തന്നെ നമോ ആപ്പ് ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതാണെന്നും ചൗവാന്‍ പറഞ്ഞു.