Connect with us

International

ആപ്പ് നിരോധനം; ഇന്ത്യയുടെ തീരുമാനത്തിൽ ആശങ്കയുണ്ടെന്ന് ചൈന

Published

|

Last Updated

ബീജിംഗ്| ടിക് ടോക്, വി ചാറ്റ് ഉൾപ്പെടെ ചൈനീസ് ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യൻ സർക്കാർ ചൈനീസ് ആപ്പുകൾ നിരോധിച്ചതിൽ ആശങ്കയുണ്ടെന്നും, സ്ഥിതിഗതികൾ പരിശോധിച്ച് വിലയിരുത്തുകയാണെന്നും ചൈന പ്രതികരിച്ചു.

ഇന്ത്യയുടെ തീരുമാനം ചൈനയെ ശക്തമായി ആശങ്കപ്പെടുത്തുന്നുവെന്നും ചൈനീസ് ബിസിനസ്സുകൾ പിന്തുണക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വാക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.

ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്. ടിക് ടോക്, യുസി ബ്രൗസർ, വി ചാറ്റ് തുടങ്ങി 59 ആപ്പുകൾക്കാണ് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്.