Connect with us

National

മുംബൈയിലെ താജ് വീണ്ടും തകർക്കുമെന്ന ഫോൺ ഭീഷണിയുമായി പാക്കിസ്ഥാൻ

Published

|

Last Updated

മുംബൈ| നഗരത്തിലെ പ്രശസ്ത ഹോട്ടലുകളായ കൊളാബയിലെ താജ്മഹൽ പാലസും ബാന്ദ്രയിലെ താജ് ലാൻഡ് എൻഡും ബോംബ് വെച്ച് തകർക്കുമെന്ന് പാക്കിസ്ഥാനിൽ നിന്ന് ഫോൺ ഭീഷണി. ലഷ്‌കർ ഇ തൊയ്ബ തീവ്രവാദ സംഘടനയിലെ അംഗമാണെന്ന് സ്വയം വ്യക്തമാക്കിയ ആൾ മുംബൈയിലെ രണ്ട് ഹോട്ടലുകൾ തിങ്കൾ, ചൊവ്വ രാത്രികളിൽ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇന്ന് പുലർച്ചെ 12.30ഓടെയാണ് ആദ്യ ഫോൺ കോൾ എത്തിയത്. 2008 നവംബറിൽ സംഭവിച്ചതുപോലെ താജ്മഹൽ പാലസ്, താജ് ലാൻഡ് എൻഡ് ഹോട്ടലുകൾ പൊട്ടിത്തെറിക്കുമെന്ന് അയാൾ പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. രണ്ട് കോളുകളും ഒരേ നമ്പറുകളിൽ നിന്നായിരുന്നതിനാൽ അന്വേഷണത്തിന് സൈബർ സെല്ലിന്റെയും ടെലികോം വകുപ്പുകളുടെയും സഹായം തേടിയിട്ടുണ്ട്.

കൊറോണവൈറസ് വ്യാപനത്താലുള്ള ലോക്ക്ഡൗൺ കാരണം നിലവിൽ ഹോട്ടലുകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും മുംബൈ പോലീസ് ഹോട്ടലുകൾക്ക് ചുറ്റും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Latest