Connect with us

National

ഗല്‍വാന്‍ താഴ്വരയില്‍ ടി-90 യുദ്ധടാങ്കറുകള്‍ വിന്യസിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി| കിഴക്കന്‍ ലഡാക്കിലെ സഥിതിഗതികള്‍ സമാധാനപരമായി പുനസ്ഥാപിക്കുന്നതിന് തയ്യാറാണെങ്കിലും ഇപ്പോഴും അവിടുത്തെ സ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. ചൈനക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഗല്‍വാന്‍ താഴ്വരയില്‍ ടി -90 യുദ്ധ മിസൈല്‍ ടാങ്കുകള്‍ വിന്യസിച്ചു. പരസ്പര ധാരണ പ്രകാരം സംഘര്‍ഷത്തില്‍ അയവ് വരുത്താനും സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചും ഇന്ത്യയിലെയും ചൈനയിലെയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ ചുഷൂളില്‍ ഇന്ന് ചര്‍ച്ച നടത്തും.

ചൈനീസ് ലിബറേഷന്‍ ആര്‍മി നദീതീരത്ത് പ്രകോപനപരമായ നീക്കം നടത്തിയതിനെ തുടര്‍ന്നാണ് ടി-90 ബീഷ്മ യുദ്ധ യാങ്ക് വിന്യസിക്കാന്‍ ഇന്ത്യന്‍ സേന തീരുമാനിച്ചത്.

ഇന്ത്യന്‍സേന തന്ത്രപ്രധാനമേഖലകളിലെലാം അതീവ ജാഗ്രതയിലാണ്. ചൈനയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനപരമായ നീക്കം ഉണ്ടായാല്‍ തടയുന്നതിനായി കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ ചുറ്റളിവുളുള്ള അതിര്‍ത്തി നിയന്ത്രണരേഖയില്‍ പീരങ്കിപടയെയും ചൂഷുള്‍ മേഖലയില്‍ രണ്ട് യുദ്ധടാങ്കുകളും വിന്യസിച്ചിട്ടുണ്ട്.