1.35 ലക്ഷം ദിർഹം ചെലവ് ചെയ്ത് 13 പേർ ദുബൈയിലേക്ക്

Posted on: June 30, 2020 11:09 am | Last updated: June 30, 2020 at 11:09 am

ദുബൈ | ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക് പ്രത്യേക വിമാനത്തിന് 13 പേർക്ക് ചെലവായത് 135,000 ദിർഹം. മുംബൈയിൽ നിന്ന് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലാണ് എത്തിയത്. കൊവിഡ് കാരണം നാലുമാസക്കാലം ഇന്ത്യയിൽ കുടുങ്ങിയവരാണിവർ.

ഫേസ്ബുക് വഴി പരിചയപ്പെട്ടു ഒത്തുകൂടി സ്വകാര്യ ജെറ്റ് ചാർട്ടർ ചെയ്യുകയായിരുന്നു. ദുബൈ താമസ കുടിയേറ്റ വകുപ്പിൽ രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു യാത്ര. ‘ഞങ്ങൾ എല്ലാവരും സമൂഹ മാധ്യമത്തിൽ കണ്ടുമുട്ടിയ അപരിചിതരായിരുന്നു. എന്റെ കുടുംബം ദുബൈയിൽ ആയിരുന്നതിനാൽ യാത്ര അനിവാര്യമായി-സൂത്രധാരൻ മുദസർ അലി പറഞ്ഞു

‘ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിൽ നിന്ന് പറന്ന് വൈകുന്നേരം 5.45ഓടെ ഇവിടെയെത്തി. വിമാനത്തിൽ മാസ്‌കുകളും കയ്യുറകളും ധരിക്കേണ്ടിവന്നു. ദുബൈയിലെത്തിയ ഞങ്ങൾ കൊവിഡ് പരിശോധനക്ക് വിധേയരായി.

ALSO READ  ദുബൈയിലേക്ക് വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ വരാനാകില്ല