കൊവിഡിനെക്കാള്‍ മാരകമായ പുതിയ വൈറസ് ചൈനയില്‍ കണ്ടെത്തി

Posted on: June 30, 2020 7:45 am | Last updated: June 30, 2020 at 10:59 am

ബീജിംഗ് | ലോകത്തെ മഹാദുരിതത്തിലെത്തിച്ച കൊവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ നിന്നും ഇതിലും മാരകമായ പുതിയ വൈറസ്. മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയ വൈറസിനെ പന്നികളില്‍ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍ അറിയിച്ചു. മാരകമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസ്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ കൊവിഡ് വൈറസിനേക്കാല്‍ വേഗത്തില്‍ ഇത് ലോകത്ത് പടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നിലവിലുള്ള ഒരു വാക്‌സിനും വൈറസില്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്ന് ഗവേഷകര്‍ പറയുന്നു.