Connect with us

National

ടിക്ക് ടോക്കും യുസി ബ്രൗസറുമടക്കം 59 ചൈനീസ് ആപുകള്‍ നിരോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ ചൈനീസ് ആപ് ആയ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചു. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പുറമെ യുസി ബ്രൗസറടക്കം 59 ആപ്കള്‍ നടപടി നേരിടുന്നുണ്ട്.വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് പിറകെയാണ് നടപടി . നടപടി നേരിട്ട ആപുകള്‍ മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റ് അധിഷ്ഠിത മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് ചൈനീസ് ആപുകള്‍ നിരോധിച്ചതെന്ന് ഐ ടി മന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളുടേയും സുരക്ഷയുടേയും ഭാഗമായാണ് ആപുകള്‍ നിരോധിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാന സുരക്ഷ, പൊതു ക്രമം തുടങ്ങിയവക്കും ഈ ആപുകള്‍ ഭീഷണിയാണ്.

വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചും ചില ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തെക്കുറിച്ചും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നു.

ചൈനീസ് ആപ്ലിക്കേഷന്‍ നിരോധിക്കുന്നത് കോടിക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും. ഇന്ത്യന്‍ സൈബര്‍ സ്‌പേസിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്താനും ലക്ഷ്യമിട്ട നീക്കമാണിതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ചെറുപ്പക്കാര്‍ക്കിടയില്‍ ജനപ്രീതിയാര്‍ജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്‌

നിരോധിച്ച ആപുകളുടെ പട്ടിക കാണാം: