Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ്; 79 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തരായി. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി ഹരസാഗരന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്ന് വന്നതാണ്. 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. സമ്പര്‍ക്കം മൂലം അഞ്ചു പേര്‍ക്കും രോഗം ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകരായ മൂന്നു പേര്‍ക്കും സി ഐ എസ് ഫുകാരായ ഒമ്പതു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശൂര്‍- 26, കണ്ണൂര്‍- 14, മലപ്പുറം- 13, പത്തനംതിട്ട- 13 പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം ഇടുക്കി- 5 വീതം, കാസര്‍കോട്, തിരുവനന്തപുരം- 4 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം- 8 വീതം, എറണാകുളം- 4, തൃശൂര്‍- 5, പാലക്കാട്- 3, കോഴിക്കോട്- 8, മലപ്പുറം- 7, കണ്ണൂര്‍- 13, കാസര്‍കോട്- 2 എന്നിങ്ങനെയാണ് നെഗറ്റീവായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,244 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4,311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,057 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,80,617 പേര്‍ നിരീക്ഷണത്തിലുണ്ട്. 2,662 പേര്‍ ആശുപത്രികളിലാണ്. ഇന്നു മാത്രം 286 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 2,774 എണ്ണത്തിന്റെ ഫലം ഇനിയും വരാനുണ്ട്. സെന്റിനല്‍് സര്‍വേയുടെ ഭാഗമായി മുന്‍ഗണനാ വിഭഗത്തില്‍പ്പെട്ട 46,689 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 45,065 എണ്ണം നെഗറ്റീവായി. 118 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.