Connect with us

Kerala

ഷംനയെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പു സംഘം മൂന്നു തവണ വിളിച്ചു: നടന്‍ ധര്‍മജന്‍

Published

|

Last Updated

കൊച്ചി | നടി ഷംന കാസിമിനെയും മറ്റും പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് തട്ടിപ്പു സംഘം തന്നെ മൂന്നു തവണ വിളിച്ചതായി നടന്‍ ധര്‍മജന്‍ ബൊള്‍ഗാട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയതെന്നും ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസിന് മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ധര്‍മജന്‍ പറഞ്ഞു. ഷംനയുടെ നമ്പര്‍ സംഘത്തിനു നല്‍കിയതും ഷാജി തന്നെയാണ്.

സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനായിരുന്നു തട്ടിപ്പു സംഘത്തിന്റെ പദ്ധതി. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടന്‍ മൊഴി നല്‍കിയത്.

Latest