Connect with us

Ongoing News

ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

കോട്ടയം | ജോസ് കെ മാണി വിഭാഗം യു ഡി എഫില്‍ നിന്ന് പുറത്ത്. മുന്നണി നിര്‍ദേശമനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് യു ഡി എഫ് കടുത്ത നടപടി സ്വീകരിച്ചത്. ജോസ്-ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പല തവണ ചര്‍ച്ച നടത്തിയുണ്ടാക്കിയ ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയാറായില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളത്തില്‍പറഞ്ഞു. ഈ സാഹചര്യത്തില്‍ജോസ് വിഭാഗത്തിന് ഇനി മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകപക്ഷീയമായ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടു. യു ഡി എഫ് തീരുമാനം ദുഃഖകരമാണെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ജോസ് പക്ഷം വഴിയാധാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest